ചൊവ്വയില്‍ 70 ദിവസംകൊണ്ട് എത്താന്‍ ചൈന


70 ദിവസംകൊണ്ട് ചൊവ്വയിലെത്തുന്ന യന്ത്രത്തിന്റെ പരീക്ഷണം ആരംഭിച്ചതായി ചൈന. നാസയ്ക്ക് പോലും കൃത്യമായ ഉറപ്പില്ലാത്ത സംഗതിയിലാണ് ഇപ്പോള്‍ ചൈനയുടെ വെളിപ്പെടുത്തലുകള്‍. 70 ദിവസംകൊണ്ട് മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ സഹായിക്കുന്ന ‘ഇലക്‌ട്രോമാഗ്‌നറ്റിക് പ്രൊപ്പല്‍ഷന്‍ ഡ്രൈവ്’ (ഇഎംഡ്രൈവ്) എന്ന പേരിലുള്ള എന്‍ഞ്ചിന്റെ പരീക്ഷണമാണ് ചൈന ആരംഭിച്ചത്.


ഇഎം െ്രെഡവ് വിജയിക്കുകയാണെങ്കില്‍ ബഹിരാകാശത്തേക്ക് പേടകങ്ങളയക്കാന്‍ ഇന്ധത്തിന്റെ ആവശ്യം ഉണ്ടാവില്ല. വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് തന്നെ ഇഎം െ്രെഡവിന് മുന്നോട്ട് ചലിക്കാന്‍ പറ്റും.




Sharing is Caring