ചൈന ഷെന്‍സെന്‍ ഓപ്പണ്‍: ജൊഹാന സെമിയില്‍


ചൈന ഷെന്‍സെന്‍ ഓപ്പണില്‍ ബ്രിട്ടന്റെ ജൊഹാന കോണ്ട സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പ്ലിസ്കോവയെയാണ് ജൊഹാന മറികടന്നത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു വിജയം.


ആദ്യ സെറ്റ് സ്വന്തമാക്കിയ ജൊഹാനയെ ടൈ ബ്രേക്കറില്‍ മറികടന്ന് പ്ലിസ്കോവ രണ്ടാം സെറ്റ് നേടി. എന്നാല്‍ മൂന്നാം സെറ്റില്‍ ചെക്ക് താരത്തെ അനായാസം മറികടന്ന ജൊഹാന സെമിയിലേക്ക് മാര്‍ച്ച്‌ ചെയ്തു. സ്കോര്‍: 6-4, 6-7(11-13), 6-3. സെമിയില്‍ മറ്റൊരു ചെക്ക് താരം കറ്റെറിന സിനിയകോവയാണ് ജൊഹാനയുടെ എതിരാളി.




Sharing is Caring