ചൈനയുടെ സൈനികശക്തി വര്‍ധിപ്പിക്കേണ്ടതുണ്ട് : ഷീ ജിന്‍പിങ്


ചൈനയുടെ സൈനിക ശക്തി മുന്‍പത്തെക്കാള്‍ വര്‍ധിപ്പിക്കേണ്ട അവസ്ഥയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ലോകത്ത് വര്‍ധിച്ചു വരുന്ന അപകട മുന്നറിയിപ്പിനെ അവഗണിക്കാന്‍ കഴിയില്ലെന്നും ആധുനികവല്‍ക്കരണത്തിലേക്ക് ചൈന വേഗം എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ലോകം സുരക്ഷിതത്വത്തിലല്ല. മംഗോളിയയില്‍ വച്ച് നടന്ന സൈനിക പരേഡിനു ശേഷം സംസാരിക്കുകയാരുന്നു അദ്ദേഹം. മുന്‍പുള്ളതിനേക്കാള്‍ ശക്തമായ സൈനിക ശക്തി ഇപ്പോള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


ഉത്തരകൊറിയയുടെ ആണവ മിസൈല്‍ വിക്ഷേപണം തടയുന്നതില്‍ ചൈന പരാജയപ്പെട്ടതില്‍ ട്രംപ് കഴിഞ്ഞ ദിവസം ചൈനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജിന്‍പിങ്ങിന്റെ പ്രസ്താവന.



Sharing is Caring