പൊലിസില്‍ വന്‍ അഴിച്ചുപണി; തച്ചങ്കരി പൊലിസില്‍ നിന്നും പുറത്ത്


സംസ്ഥാന പൊലിസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പുതിയ പൊലിസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ സ്ഥാനം ഏറ്റെടുത്ത് ഒരു മാസം പിന്നിടുമ്പോഴാണ് അഴിച്ചുപണി.


പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന ടോമിന്‍ തച്ചങ്കരിയെ മാറ്റി ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. പകരം എ.ഡി.ജി.പിയായി അനന്തകൃഷ്ണന്‍ നിയമിതനാവും.


തച്ചങ്കരി ഫയര്‍ഫോഴ്‌സ് മേധാവിയാവുമ്പോള്‍ ഇതേ സ്ഥാനത്തുണ്ടായിരുന്ന എ. ഹേമചന്ദ്രന്‍ ക്രൈംബ്രാഞ്ച് മേധാവിയാവും. പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി അനില്‍കാന്തിനെ നിയമിക്കുമ്പോള്‍ നിതിന്‍ അഗര്‍വാള്‍ വൈദ്യുതി വകുപ്പ് വിജിലന്‍സില്‍ ചുമതലയേല്‍ക്കും.

നിലവില്‍ ക്രൈംബ്രാഞ്ച് എസ്.പിയായ ദിനേന്ദ്രകശ്യാപിനെ പൊലിസ് ആസ്ഥാനത്തെ ഐ.ജിയായി മാറ്റി നിയമിച്ചു. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് കേരളത്തിലെത്തിയ വിനോദ് കുമാറിന് ആഭ്യന്തരസുരക്ഷയുടെ ചുമതല ലഭിച്ചു.



Sharing is Caring