തിരുവന്തപുരം പാളയത്ത് ഓട്ടോറിക്ഷ കത്തിച്ച നിലയില്‍


തലസ്ഥാനത്ത് പാളയം ലെനിന്‍ നഗറില്‍ ഓട്ടോറിക്ഷ കത്തിച്ച നിലയില്‍ കണ്ടെത്തി. രാജന്‍ എന്നയാളുടെ ഓട്ടോയാണ് കത്തിച്ചത്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.


സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. ജില്ലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുമായി ഇതിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലിസ് പറഞ്ഞു.




Sharing is Caring