ചൈനയിലെ അതിവേഗ പാതയില്‍ 30 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 18 മരണം


കിഴക്കന്‍ ചൈനയിലെ ആന്‍ഹുയി പ്രവിശ്യയിലെ അതിവേഗ പാതയില്‍ 30 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. നിരവധി വാഹനങ്ങള്‍ കത്തിയമരുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ അപകടത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


ആദ്യ അപകടത്തെത്തുടര്‍ന്നുണ്ടായ പുകയാവാം ഇത്രയും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.


അപകടത്തില്‍ വലിയ ട്രക്കുകളും ബസുകളും പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ കത്തിയിട്ടുണ്ട്.വാഹനങ്ങള്‍ കത്തുന്നതിന്റെയും പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ സി.ജി.ടി.എന്‍ ടി.വി പുറത്തുവിട്ടിട്ടുണ്ട്. വാഹനാവശിഷ്ടങ്ങള്‍ക്കിടയില്‍ 17 പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.



Sharing is Caring