ചെരുപ്പ് വാറഴിക്കുന്ന ആളായി സ്പീക്കര്‍ അധ:പതിച്ചുവെന്ന് വിഎസ്

നിയമസഭാ സ്പീക്കര്‍ എന്‍ ശക്തനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.രാജിവെച്ച ശേഷം പി സി ജോര്‍ജിനെ അയോഗ്യനാക്കിയത് നിയമവിരുദ്ധമാണ്. ആത്മഹത്യ ചെയ്ത ആളെ തൂക്കി കൊല്ലാന്‍ വിധിച്ചത് പോലെയാണ് സ്പീക്കറുടെ നടപടിയെന്നും വിഎസ് കുറ്റപ്പെടുത്തി. കാണ്‍ഗ്രസിന്റെ ചെരുപ്പ് വാറഴിക്കുന്ന ആളായി സ്പീക്കര്‍ അധ:പതിച്ചുവെന്ന് വിഎസ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയ്ക്കും കെ എം മാണിക്കും വിടുപണി ചെയ്യുന്ന വിധേയനാണ് സ്പീക്കര്‍. കാര്‍ത്തികേയന്‍ ഇരുന്ന കസേരയില്‍ ശക്തന്‍ ഇരിക്കുന്നത് പദവിക്കേറ്റ കളങ്കമെന്നും വി എസ് പറഞ്ഞു.

Spread the love