കെ ബാബുവിന്റെയൊപ്പം ബ്രിട്ടണ്‍ സന്ദര്‍ശനത്തിനില്ല, പ്രതിഷേധവുമായി പ്രതിപക്ഷം


എക്‌സൈസ് മന്ത്രി കെ ബാബു നയിക്കുന്ന ബ്രിട്ടണ്‍ സന്ദര്‍ശനത്തില്‍ നിന്നും പ്രതിപക്ഷ എം എല്‍ എമാര്‍ പിന്‍മാറി. മന്ത്രിക്കെതി രെ കടുത്ത നിലാപാടുമായി മുന്നോട്ടു പോകുന്ന പ്രതിപക്ഷം കെ ബാബു സംഘത്തലവനായതില്‍ പ്രതിഷേധിച്ചാണ് എം എല്‍ എമാര്‍ പിന്‍മാറിയത്. കോമണ്‍വെത്ത് രാജ്യങ്ങളുടെ ലെജിസ്ലേറ്റീവ് അസോസിയേഷന്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള പരിപാടിയുടെ ഭാഗമായാണ് നിയമസഭയുടെ പ്രതിനിധി സംഘം ബ്രിട്ടണ്‍ സന്ദര്‍ശിക്കുന്നത്.




Sharing is Caring