ചെന്നൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തം ; നാല് മരണം


ചെന്നൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പെ്പട്ടിട്ടുണ്ട്. ചെന്നൈ വടപളനിയിലെ


പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ 4. 45 നാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. താഴത്തെ നിലയിലെ ഒരു വീട്ടില്‍ നിന്നാണ് തീപടര്‍ന്നത്. മ


ീനാക്ഷി(60), സെല്‍വി(30), ശാലിനി)10), സഞ്ജയ്(4) എന്നിവരാണ് മരണപെ്പട്ടത്. അഞ്ച് പേര്‍ കില്‍പോക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്

അപകട കാരണമെന്നാണ് പ്രാഥമീക നിഗമനം. കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന 14 വാഹനങ്ങള്‍ കത്തി നശിച്ചു.



Sharing is Caring