ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ബിജെപി കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തി


ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ തേടിയതായാണ് സൂചന.
തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ് കൂടിക്കാഴ്ച്യക്ക് ശേഷം പ്രതികകിരിച്ചു. എന്നാല്‍ കെ.എം. മാണിയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.


ഞായറാഴ്ച ചേരാനിരിക്കുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പാണ് പ്രധാന അജന്‍ഡ. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് എടുക്കണമെന്ന കാര്യം ഞായറാഴ്ച ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കള്‍ കെഎം മാണിയെ സന്ദര്‍ശിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് എടുക്കണമെന്ന കാര്യം ഞായറാഴ്ച ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.


ഇടതുമുന്നണിയോട് അടുപ്പമുണ്ടെങ്കിലും സിപിഐയുടെ എതിര്‍പ്പ് കാരണം കെഎം മാണിയുടെ മുന്നണിപ്രവേശനം അനിശ്ചിതത്തിലാണ്. അതിനാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് കേരള കോണ്‍ഗ്രസ് പരസ്യ പിന്തുണ പ്രഖ്യാപിക്കാനും സാദ്ധ്യതയില്ല. ഈ സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ മന:സാക്ഷി വോട്ട് ചെയ്യാനാകും കേരള കോണ്‍ഗ്രസിന്റെ ആഹ്വാനമെന്നാണ് സൂചന



Sharing is Caring