തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വിജയം വര്‍ഗീയ കാര്‍ഡിറക്കി നേടിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പച്ചയായ വര്‍ഗീയതയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളൊന്നും വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താണ് സര്‍ക്കാര്‍ ചെങ്ങന്നൂരില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.പരാജയം ഉണ്ടാകാനിടയായ സാഹചര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. വീഴ്ച്ചകള്‍ പരിഹരിച്ച് മുന്നോട്ട് പോകുകയെന്നതാണ് രീതി. ജയവും തോല്‍വിയും സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.














