ചാരവൃത്തി ; പാക്ക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


ചാരവൃത്തി കുറ്റം ചുമത്തി പാക്ക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലീസ് പിടികൂടി. മെഹമൂദ് അക്തര്‍ എന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്.
ഇന്ത്യയുടെ പ്രതിരോധ രേഖകള്‍ കൈവശം വച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍നിന്നും സൈനികരേഖകളും മറ്റു ചില സുപ്രധാന
രേഖകളും കണ്ടെടുത്തയായാണ് വിവരം. സംഭവം ചൂണ്ടിക്കാട്ടി പാക്ക് ഹൈമ്മിഷണര്‍ അബ്ദുല്‍ ബാസിതിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സമന്‍സ് അയച്ചു.പാക്കിസ്ഥാന്‍
ഇന്റലിജന്‍സിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ പാക്ക് ഹൈക്കമ്മിഷനിലുണ്ടെന്ന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. ഈ ഉദ്യോഗസ്ഥരുമായി ബന്ധമുള്ള നാലുപേരെ
ജമ്മു കശ്മീരില്‍നിന്നും അറസ്റ് ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. അറസ്റിലായവരില്‍ ഒരാള്‍ക്ക് ഹൈക്കമ്മിഷനിലെ ഒരു ഉദ്യോഗസ്ഥനുമായി അടുത്ത
ബന്ധമുണ്ടായിരുന്നു. ഇയാള്‍ വഴിയാണ് ചില നിര്‍ണായക രേഖകള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സിന് എത്തിച്ചിരുന്നത്.




Sharing is Caring