ഗുണ്ടാ പ്രവർത്തനങ്ങളിൽ സഹായിച്ചെന്ന കുറ്റത്തിന് സിപിഎം കളമശ്ശേരി പാർട്ടി ഏരിയ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച്‌ കേസ്


800x480_image59567235കൊച്ചി: സ്ത്രീയെ തടഞ്ഞുവെയ്ക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തതിന് സിപിഎം കളമശേരി ഏരിയാ സെക്രട്ടറി വി എം സക്കീര്‍ ഹുസൈനെതിരെ പാലാരിവട്ടം പോലിസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്ന സ്ത്രീ മുഖ്യമന്ത്രിയ്ക്ക് നേരിട്ടു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാണ് സക്കീര്‍ ഹുസൈന്‍. രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് നടത്തിയ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവരിലൊരാള്‍ക്ക് സ്ഥാപനം വിട്ടുനല്‍കണമെന്ന് സക്കീര്‍ ആവശ്യപ്പെടുകയും ഇതനുസരിക്കാതെ വന്നപ്പോള്‍ തട്ടിക്കൊണ്ടു പോയെന്നുമാണ് പരാതി.




Sharing is Caring