ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങള്‍ 60 ശതമാനം കേന്ദ്രസഹായം

ന്യൂഡല്‍ഹി: പശുവിനെ കൂടുതല്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള സംരഭവുമായി കേന്ദ്ര സര്‍ക്കാര്‍. ഈ രംഗത്തുള്ള നവസംരംഭങ്ങള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് 500 കോടി രൂപ വകയിരുത്തി. പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കള്‍ക്ക് മുടക്കുമുതലിന്റെ 60 ശതമാനം വരെ നല്‍കുമെന്നാണ് വാഗ്ദാനം.

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങള്‍ക്കാണ് സഹായമെന്ന് കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ് കതിരിയ പറഞ്ഞു. കറവയവസാനിപ്പിച്ച പശുക്കളെ ക്ഷീരകര്‍ഷകര്‍ ഉപേക്ഷിക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *