ചലച്ചിത്ര അവാര്‍ഡ്: അക്കാദമിക്ക് എതിരായഹര്‍ജി ഹൈക്കോടതി തള്ളി

2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്‍െറ ജൂറി രൂപീകരണത്തില്‍ സ്വജനപക്ഷപാതം ആരോപിച്ച്‌ സംവിധായകരായ സതീഷ് ബാബുസേനന്‍, ഷിനോസ് എ.റഹ്മാന്‍, സംഗീതസംവിധായകന്‍ സന്തോഷ് കെ എന്നിവര്‍ സമര്‍പ്പിച്ച റിട്ട് ഹരജി ഹൈക്കോടതി തള്ളി.മകന്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ‘9’ (NINE) അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടതിനാല്‍ കമല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വെക്കണമെന്നും ഈ സിനിമയെ ഒരു അവാര്‍ഡിനും പരിഗണിക്കരുതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍.കരുണ്‍ എന്നിവരുള്‍പ്പെട്ട സമിതി രൂപീകരിച്ച്‌ പുതിയ ജൂറി അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നുമുള്ള ആവശ്യങ്ങളാണ് കോടതി തള്ളിയത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും സിനിമകള്‍ എന്‍ട്രിയായി സ്വീകരിക്കാന്‍ പാടില്ല എന്ന വ്യവസ്ഥ ചലച്ചിത്ര അവാര്‍ഡിന്‍െറ നിയമാവലിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കോടതി തള്ളി.
ചലച്ചിത്ര അവാര്‍ഡ് ജൂറിയെ നിശ്ചയിക്കുന്നത് അക്കാദമിയല്ളെന്നും സര്‍ക്കാര്‍ ആണെന്നും അതിനാല്‍ അക്കാദമി ചെയര്‍മാന്‍ സ്വതന്ത്രജൂറിയുടെ നിയമനത്തില്‍ ഇടപെട്ടുവെന്ന വാദംഅടിസ്ഥാനരഹിതമാണെന്നും അക്കാദമിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. എ. സുധി വാസുദേവന്‍ ചൂണ്ടിക്കാട്ടി

Spread the love

Leave a Reply

Your email address will not be published. Required fields are marked *