ചത്തീസ്ഗണ്ഡില്‍ ആദിവായി പ്രവര്‍ത്തകയ്ക്ക് നേരെ ആസിഡ് ആക്രമണം


മാവോവാദി സാന്നിധ്യം ശക്തമായ ചത്തീസ്ഗണ്ഡിലെ ദന്തേവാഡയില്‍ ആദിവായി ക്ഷേമപ്രവര്‍ത്തകയ്ക്ക് നേരെ ആസിഡ് ആക്രമണം. ദണ്ഡേവാഡ ജില്ലയിലെആം ആദ്മി പാര്‍ട്ടി നേതാവ് സോണി സൂരിയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി 11 മണിയ്ക്കാണ് സംഭവം നടന്നത്. ഗീഡം ജില്ലയില്‍ നിന്ന് ജബല്‍പൂറിലേക്ക് മോട്ടോര്‍സൈക്കിളില്‍ പോകുകയായിരുന്ന സോണി സൂരിയെയും സൂഹൃത്തുക്കളെയും മൂന്നംഘ സംഘം തടയുകയായിരുന്നു. തുടര്‍ന്ന് അവരോട് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ സമയത്ത് സോണിയുടെ മുഖത്തേക്ക് അക്രമികളിലൊരാള്‍ ആസിഡ് ഒഴിക്കുകയുമായിരുന്നു. ആക്രമണം നടത്തിയ് മൂന്നംഗസംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.




Sharing is Caring