ചങ്ക്‌സിന് ഗംഭീരനേട്ടം; മുതല്‍മുടക്കിനേക്കാള്‍ ആറിരട്ടി ലാഭം


2016ല്‍ മലയാള സിനിമയെ ഞെട്ടിച്ച് സൂപ്പര്‍ ഹിറ്റ് വിജയം കൈവരിച്ച ഹാപ്പി വെഡിങിനും ശേഷം ബോക്‌സ്ഓഫീസ് കീഴടക്കി വീണ്ടും ഒമര്‍ ലുലു. സൂപ്പര്‍താരനിരയില്ലാതെ ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചങ്ക്‌സും സൂപ്പര്‍ഹിറ്റ്.


ഓഗസ്റ്റ് നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമാലോകം മങ്ങിനില്‍ക്കുന്ന സമയം. പ്രേക്ഷകര്‍ തിയേറ്ററുകളിലെത്തി സിനിമ കാണാന്‍ മടികാണിക്കുന്ന അവസ്ഥ. ആ സാഹചര്യങ്ങളെയാണ് ഈ യുവതാരചിത്രം വിജയകരമായി മറികടക്കുകയായിരുന്നു.


സിനിമയുടെ ഇതുവരെയുള്ള കേരള ഗ്രോസ് കലക്ഷന്‍ 15.8 കോടിയാണ്. മികച്ച ഇനിഷ്യല്‍ ലഭിച്ച ചിത്രം ആദ്യ രണ്ട് ആഴ്ചയില്‍ത്തന്നെ 13.2 കോടിയിരുന്നു. എന്നാല്‍ അതിനിടെയാണ് ചിത്രത്തിന്റെ വ്യാജന്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവത്തില്‍ അറസ്റ്റ് വരെ ഉണ്ടായെങ്കിലും കലക്ഷനെ അത് സാരമായി ബാധിച്ചുവെന്ന് ഒമര്‍ ലുലു പറഞ്ഞു.

ഈ സാഹചര്യത്തിലും സിനിമനേടിയ വലിയ വിജയം ഇതുപോലുള്ള മറ്റുകൊച്ചുചിത്രങ്ങള്‍ക്കും പ്രചോദനാകുമെന്നും മലയാളസിനിമാ വ്യവസായത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

സിനിമയുടെ ആഗോള കലക്ഷന്‍ 21.3 കോടിയാണ്. മലബാര്‍ ഏരിയയില്‍ മാത്രം 8.1 കോടിയാണ് ചങ്ക്സ് നേടിയ ഗ്രോസ്. മൂന്നരകോടിയാണ് സിനിമയുടെ ആകെ മുതല്‍മുടക്ക്. ലഭിക്കുന്ന കലക്ഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ആറിരട്ടി ലാഭമാണ് ചങ്ക്‌സ് ഉണ്ടാക്കിയിരിക്കുന്നത്.



Sharing is Caring