ചക്ക ഔദ്യോഗിക ഫലമാണെങ്കില്‍ തെറി ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: ചക്ക ഔദ്യോഗിക ഫലമാക്കിയതിനെ പരിഹസിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചക്ക ഔദ്യോഗിക ഫലമാണെങ്കില്‍ തെറിയെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷം സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത അവസ്ഥയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ക്രമസമാധാന നില ഭദ്രമാണെന്നും സര്‍ക്കാറിന്റെ പോലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വകുപ്പ് തല നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ അഭാവത്തില്‍ നിയമമന്ത്രി എ കെ ബാലന്‍ മറുപടി നല്‍കി.

മലപ്പുറം, ആലപ്പുഴ, കോട്ടയം, മലയന്‍കീഴ് എന്നിവടങ്ങളിലെ പോലീസ് അതിക്രമങ്ങള്‍ ഉന്നയിച്ചാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലെന്നു തിരുവഞ്ചൂര്‍ പറഞ്ഞു. പോലീസിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *