പ്രതിഷേധം ശക്തം; കീഴാറ്റൂര്‍ ബൈപ്പാസ് മുഖ്യമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തും


തിരുവനന്തപുരം: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തും. ബുധനാഴ്ച്ച ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി ഗഡ്കരിയെ കാണുമെന്നാണ് വിവരം.


ബൈപ്പാസ് നിര്‍മാണം അനുവദിക്കാനാവില്ലെന്ന നിലപാടെടുത്ത് വയല്‍ക്കിളികള്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ മുഖ്യമന്ത്രി ഒരുങ്ങുന്നത്. കൂടിക്കാഴ്ച്ചയ്ക്ക് മുഖ്യമന്ത്രി അനുവാദം ചോദിച്ച കാര്യം നിതിന്‍ ഗഡ്കരിയുടെ ഓഫീസ് സ്ഥിരീകരിച്ചു.


കീഴാറ്റൂരില്‍ പാടം നികത്തിക്കൊണ്ടുള്ള ബൈപ്പാസ് നിര്‍മാണത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അലൈന്‍മെന്റ് മാറ്റാനുള്ള അധികാരവും ദേശീയ പാതാ അതോറിറ്റിക്കാണുള്ളത്. ഈ സാഹചര്യത്തിലാണ് വയല്‍ക്കിളികളെ അനുനയിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം.



Sharing is Caring