ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ കയറി കടന്നുപിടിച്ച പോക്സോ കേസ് പ്രതി അറസ്റ്റിൽ


ഇടുക്കി:ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ കയറി കടന്നുപിടിച്ച പോക്സോ കേസ് പ്രതി അറസ്റ്റിൽ.ഇടുക്കിയിൽ ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ കയറി കടന്നുപിടിച്ച പോക്സോ കേസിലെ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിലാണ് സംഭവം.


ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയായ യുവതിയെയാണ് മനോജ് കയറിപ്പിടിക്കാൻ ശ്രമിച്ചത്. പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.


സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തി, പോക്സോ കേസിൽ അറസ്റ്റിലായ മനോജ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.



Sharing is Caring