ഗൗരിയുടെ ആത്മഹത്യയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ട്രിനിറ്റി സ്‌കൂള്‍ രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ തുറക്കാന്‍ നീക്കം

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ട്രിനിറ്റി സ്‌കൂള്‍ രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ വീണ്ടും തുറക്കാന്‍ നീക്കം. സമരത്തെ നേരിടാന്‍ മാനേജ്‌മെന്റിന് ഒരു വിഭാഗം രക്ഷകര്‍ത്താക്കല്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സ്‌കൂള്‍ തുറക്കാന്‍ നീക്കം നടക്കുന്നത്.
അതേ സമയം ആരോപണം ഉന്നയിക്കപ്പെടുന്ന മുഴുവന്‍ ജീവനക്കാരേയും പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥി സംഘടനകള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഇക്കഴിഞ ഇരുപതാം തീയതിയാണ് ട്രിനിറ്റി സ്‌കൂള്‍ അടച്ചുപൂട്ടിയത്. പെണ്‍കുട്ടി മരിച്ചതോടെ സ്‌കൂളിനെതിരായ പ്രതിഷേധം ശക്ത്മായി. പ്രതിഷേധ മാര്‍ച്ചുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ തുറക്കാന്‍ മാനേജ്‌മെന്റ് സഹായം അഭ്യര്‍ഥിച്ചത്.കഴിഞ്ഞ ദിവസം നടന്ന പിറ്റിഐ മീറ്റിങ്ങില്‍ ഒരു വിഭാഗം രക്ഷകര്‍ത്താക്കള്‍ മാനേജ്‌മെന്റിന് പിന്തുണ പ്രഖ്യാപിച്ചു സമരമുണ്ടായാല്‍ രക്ഷാകര്‍ത്താക്കളെ അണി നിരത്തി തടയാനാണ് മാനേജ്‌മെന്റ് തീരുമാനം. അതേ സമയം പിറ്റിഐ മീറ്റിങ്ങില്‍ ഭൂരിഭാഗം രക്ഷിതാക്കളും മാനേജ്‌മെന്റിനെ തിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു ആരോപണം നേരിടുന്ന നാന്‍സി എഡ് വേഡ് അടക്കം ഉള്ള അധ്യാപകരേ പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥി സംഘടനകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *