കെപിസിസി പട്ടിക കീറാമുട്ടി,പ്രതിഷേധവുമായി കൂടുതൽ നേതാക്കൾ

കെപിസിസി പട്ടികയിൽ അതൃപ്തി രേഖപ്പെടുത്തി കൂടുതൽ നേതാക്കൾ രംഗത്ത്.തന്‍റെ നിർദേശങ്ങൾ പൂർണമായി അവഗണിച്ചാൽ അംഗത്വത്തിൽ നിന്ന് സ്വയം ഒ‍ഴിവാവുമെന്ന് ശശി തരൂർ എംപി .അംഗത്വം രാജി വയ്ക്കുമെന്ന് കെവി തോമസ് എംപിയും നിലപാടെടുത്തു.കെ മുരളീധരൻ എംഎൽഎയും കടുത്ത പ്രതിഷേധത്തിലാണ്.

ഒത്തുതീർപ്പ് ശ്രമങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തുണ്ട്.പുതുതായി നൽകിയ പട്ടിക എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക്,വരണാധികാരി സുദർശനൻ നാച്ചിയപ്പ എന്നിവരുടെ പക്കലാണുളളത്.എകെ ആന്‍റണിയുമായി മുകുൾ വാസ്നിക്കും കെസി വേണുഗോപാലും ചർച്ച നടത്തിയെങ്കിലും തർക്കങ്ങൾ തീർന്നിട്ടില്ല.തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന്‍റെ അടുത്ത് പട്ടിക എത്തിയിട്ട് പോലുമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *