ഗോവധം ആരോപിച്ച് മര്‍ദ്ദനം:ഏഴ് യുവാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു


ഗോവധം ആരോപിച്ച് നാലു ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചതില്‍ ഗുജറാത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ഏഴ് ദളിത് യുവാക്കള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്‌കോട്ടില്‍ രണ്ടു ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അഗ്‌നിക്കിരയാക്കുകയും ജാംനഗറില്‍ ഒരു ബസ് ആക്രമിക്കുകയും ചെയ്തു.പശുത്തോല്‍ കടത്തിയെന്ന് ആരോപിച്ചാണ് കഴിഞ്ഞയാഴ്ച്ച കാറിനോട് ചേര്‍ത്തു കെട്ടി യുവാക്കളെ മര്‍ദ്ദനത്തിനിരയാക്കിയത്. അഹമ്മദാബാദിനു സമീപം ഗിര്‍ സോംനാഥിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെയാണ് ആക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തത്.




Sharing is Caring