ഗോപിനാഥ് വിഷയം; പ്രശ്‌നം പരിഹരിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റി: രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍; കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

എ വി ഗോപിനാഥ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. പ്രശ്‌നം പരിഹരിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും മുരളീധരന്‍ ആരോപിച്ചു.

പലയിടങ്ങളിലും പ്രശ്‌നം പരിഹരിക്കാന്‍ വൈകുന്നതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണം. ഗോപിനാഥ് പ്രധാനപ്പെട്ട നേതാവാണെന്നും ഗോപിനാഥിന്റെ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞുപല കാര്യങ്ങളും തുറന്ന് പറയാനുണ്ടെന്നും ഉചിതമായ സമയത്ത് പറയുമെന്നും മുരളിധരന്‍ കൈരളി ന്യൂസിനോട് മുരളീധരന്‍ പറഞ്ഞു. എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരും മല്‍സര രംഗത്തുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് അദ്ദേഹം തള്ളി. യുഡിഎഫിന് ഒരു സാധ്യതയുമില്ലാത്ത മണ്ഡലമാണ് ബാലുശേരിയെന്നും അവിടെ ധര്‍മ്മജന്‍ മല്‍സരിക്കാന്‍ തയ്യാറായത് തന്നെ വലിയ കാര്യമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അടിയുറച്ച കോണ്‍ഗ്രസുകാരനായിട്ടും തനിക്ക്‌ കോൺഗ്രസിനുള്ളിൽ അയോഗ്യതയാണ്‌ . നിരന്തരമായ അവഗണനയാണ്‌. തന്നെ ഒതുക്കാനാണ്‌ ശ്രമം. തനിക്കുള്ള ആ അയോഗ്യത എന്താണെന്ന്‌ കോൺഗ്രസ്‌ നേതൃത്വം വ്യക്‌തമാക്കണം.

ഒരു നേതാക്കളും തന്നെ വിളിച്ച്‌ എന്താണ്‌ കാരണം എന്ന്‌ അന്വേഷിക്കാറില്ല. ഇതുവരെയും പാർടിക്കാരനാണ്‌.എന്നാൽ പാര്‍ട്ടി തന്നെ ഉപേക്ഷിച്ചാല്‍ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും ഗോപിനാഥ്‌ പറഞ്ഞിരുന്നു.

42 വർഷമായി തുടർച്ചയായി കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ 25 വർഷക്കാലം എവി ഗോപിനാഥ് പ്രസിഡൻറായിരുന്നു. എ വി ഗോപിനാഥ് നിലപാടെടുക്കുന്നതിനനുസരിച്ച് കരുമാനമെടുക്കാനാണ് ഭരണസമിതി അംഗങ്ങളുടെ തീരുമാനം.

പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻ്റ് പെരിങ്ങോട്ടുകുറിശ്ശിക്ക് പുറമെ ജില്ലയിലെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എവി ഗോപിനാഥിനെ പിന്തുണച്ച് അംഗങ്ങൾ രാജി വെക്കാനൊരുങ്ങുന്നുണ്ട്.

കഴിഞ്ഞ ദിവസം കെപിസി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴും, DCC പ്രസിഡൻ്റ് വി കെ ശ്രീകണ്ഠൻ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയപ്പോഴും എവി ഗോപിനാഥ് നിലപാട് മയപ്പെടുത്താൻ തയ്യാറായിരുന്നില്ല.

കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് കെ സുധാകാൻ എ വി ഗോപിനാഥിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തും. സാഹചര്യം കെപിസിസിയെ അറിയിട്ടുണ്ടെന്നും കെപിസിസിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നുമാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *