ഗൃഹനാഥന്‍ ജീവനൊടുക്കി, ഭാര്യയെയും മക്കളെയും വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി


കാസര്‍കോട് മടിക്കൈ പൂത്താക്കാലയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. അയാളുടെ ഭാര്യയെയും മക്കളെയും വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീലേശ്വരം കോട്ടശേരിയില്‍ തട്ടവളപ്പില്‍ വിജയന്‍ (54) ആണ് മരിച്ചത്.


വിജയന്റെ ഭാര്യ ലക്ഷ്മി, മക്കളായ ലയന (18), വിശാല്‍ (16) എന്നിവരെയാണ് വിഷം അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം




Sharing is Caring