ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്കുന്നതില് എതിര്‍പ്പില്ലെന്ന ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന് നമ്ബൂതിരിപ്പാടിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു.
എല്ലാ ആചാരങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറുമെന്നും ഈ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നുമായിരുന്നു ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് കഴിഞ്ഞ ദിവസം പറഞ്ഞത്.