സംവിധായകന്‍ ഐ വി ശശി അന്തരിച്ചു

പ്രമുഖ സംവിധായകന്‍ ഐ വി ശശി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതതായിരുന്നു. 150ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രമുഖ നടി സീമയാണ് ഭാര്യ. അനു, അനി എന്നിവരാണ് മക്കള്‍.

അതിരാത്രം, മൃഗയ, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ഇതാ ഇവിടെ വരെ, അവളുടെ രാവുകള്‍ തുടങ്ങി 150 -ഓളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നിന്നു.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ വി ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. ഇരുപ്പം വീട് ശശിധരന്‍ എന്നാണ് മുഴുവന്‍ പേര്. കുറച്ചു നാളായി ക്യാന്‍സറിന് ചികിത്സയിലായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *