ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി


കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയില്‍ കല്ലുകടവില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. 22 ബോഗികളില്‍ ഒന്‍പതെണ്ണമാണ് പാളം തെറ്റിയത്. രാത്രി 12.30 ഓടെയാണ് അപകടം. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിലച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. തിരുവനന്തപുരത്തു നിന്നു കോട്ടയം ഭാഗത്തേക്കു രാസവളം കൊണ്ടുപോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരുക്കില്ലെന്ന് റയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാളം തകര്‍ത്തുകൊണ്ട് ബോഗികള്‍ പുറത്തേക്കു പോകുകയായിരുന്നു.
രാത്രി 12.10നാണു ഗുഡ്സ് ട്രെയിന്‍ കൊല്ലം സ്റ്റേഷന്‍ വിട്ടത്. കൊച്ചുവേളി- ചെന്നൈ എക്സ്പ്രസ്, നിസാമുദീന്‍ എക്സ്പ്രസ് എന്നിവ കൊല്ലം സ്റ്റേഷനിലും ഗുരുവായൂര്‍ എക്സ്പ്രസ് വര്‍ക്കലയിലും പിടിച്ചിട്ടു.




Sharing is Caring