കാവേരി നദിയില്‍നിന്ന് ഇൗ മാസം 21 മുതല്‍ 30 വരെ കര്‍ണാടക 3000 ക്യുസെക്സ് വീതം വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് മേല്‍നോട്ട സമിതി ഉത്തരവിട്ടു. ഇന്നലെ നടന്ന മുഴുദിന ചര്‍ച്ചയില്‍ വെള്ളം പങ്കുവയ്ക്കുന്ന കാര്യത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും ധാരണയിലെത്താനായില്ല. തുടര്‍ന്ന് മേല്‍നോട്ട സമിതി അധ്യക്ഷനും കേന്ദ്ര ജലവിഭവ സെക്രട്ടറിയുമായ ശശി ശേഖര്‍ പ്രത്യേക അധികാരമുപയോഗിച്ച് തീരുമാനമെടുക്കുകയായിരുന്നു.
ഈ മാസം 20 വരെ 12,000 ക്യുസെക്സ് വീതം വെള്ളം വിട്ടുകൊടുക്കാനാണു സുപ്രീം കോടതി കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചത്. തുടര്‍ന്നുള്ള 10 ദിവസം കൂടി ഇതിന്റെ നാലിലൊന്നു വെള്ളം വിട്ടുകൊടുക്കാനാണു മേല്‍നോട്ട സമിതി നിര്‍ദേശിക്കുന്നത്.














