ഓണ്‍ലൈന്‍ പെണ്‍വാണിഭം; കുമ്മട്ടിപ്പാടത്ത് യുവതിയടക്കം നാലുപേര്‍ പിടിയില്‍


ബെംഗളുരുവില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ച്‌ കമ്മട്ടിപ്പാടത്തെ ലോഡ്ജില്‍വെച്ച്‌ പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നുരുന്നി ആനാംതുരുത്തില്‍ ജോണി ജോസഫ് (അജി ജോണ്‍ 42), ലോഡ്ജ് ഉടമ കൊട്ടാരക്കര കിഴക്കേതെരുവ് തെങ്ങുവിള വീട്ടില്‍ റെജി മാത്യു (32), ജീവനക്കാരന്‍ മൈനാകപ്പിള്ളി കടപ്പലാല്‍ വീട്ടില്‍ മനീഷ് ലാല്‍ (27), 20 വയസുള്ള കൊല്‍ക്കത്ത സ്വദേശിനി എന്നിവരാണ് അറസ്റ്റിലായത്.
ഓണ്‍ലൈന്‍വഴി പരിചയപ്പെടുന്നവരെ പെണ്‍വാണിഭത്തിന് ക്ഷണിക്കുകയാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. ബെംഗളുരുവിലെ ലൈംഗിക വ്യാപാര സംഘത്തിന്റെ വലയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ അഞ്ചു ദിവസത്തേക്ക് 25,000 രൂപ നല്‍കിയാണു ജോണ്‍ ജോസഫ് കൊച്ചിയിലെത്തിച്ചത്.രഹസ്യവിവരത്തെത്തുടര്‍ന്നു കടവന്ത്ര പൊലീസ് റെയ്ഡ് നടത്തിയാണു സംഘത്തെ അറസ്റ്റ് ചെയ്തത്.




Sharing is Caring