ഗുജറാത്തിനെ ആര്‍ക്കും വിലക്ക് വാങ്ങാന്‍ പറ്റില്ലെന്ന് രാഹുല്‍ ഗാന്ധി


ഗുജറാത്ത് വിലമതിക്കാനാവത്തതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.


ബി.ജെ.പിയില്‍ ചേരുന്നതിന് ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചുവെന്ന പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേലിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.


ഗുജറാത്ത് ആരും വാങ്ങിയിട്ടില്ല ഒരിക്കലും വാങ്ങാനും പറ്റില്ലെന്നും ഇനി വാങ്ങുകയുമില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.



Sharing is Caring