ഗസ്റ്റ് ഹൗസുകളിലെ താമസം; സിബിഐക്കെതിരെ വിജിലന്‍സ് കേസ്


സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ വാടക കൊടുക്കാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ താമസിച്ചെന്ന കേസില്‍ സി.ബി.ഐ കൊച്ചി യൂണിറ്റിനെതിരെ സര്‍ക്കാര്‍ കേസെടുത്തു.
സി.ബി.ഐ കൊച്ചി യൂണിറ്റ് എസ്.പി, എറണാകുളം ജില്ലാ കലക്ടര്‍, തിരുവനന്തപുരത്തെ പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍, എറണാകുളം ഇടപ്പള്ളിയിലെ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
വിവരാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കല്‍ ഇതുസംബന്ധിച്ച്‌ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അതിഥിമന്ദിരങ്ങളില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ താമസിച്ചവകയില്‍ വാടകയിനത്തില്‍ 10 കോടിയുടെ നഷ്ടം സംഭവിച്ചെന്നായിരുന്നു പരാതി.തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുക്കുകയും ചെയ്തു. ബുധനാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ നല്‍കുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.




Sharing is Caring