കാശ്മീരില്‍ കനത്ത ഏറ്റുമുട്ടല്‍; 3 പാക് സൈനികര്‍ കൊല്ലപ്പെട്ടു


ഇന്തോ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നൗഷേറ സെക്ടറില്‍ നടന്ന കനത്ത ഏറ്റമുട്ടലില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ ഷെല്ലാക്രമണത്തിന് ബിഎസ്‌എഫ് നല്‍കിയ പ്രത്യാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
ആറ് പാക് സൈനിക പോസ്റ്റുകള്‍ക്ക് കനത്ത നാശമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പാക്കിസ്ഥാന്‍ സൈന്യം തുടര്‍ച്ചയായ വെടിവെയ്പാണ് പ്രദേശത്ത് നടത്തുന്നത്.
ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പലയിടങ്ങളിലും ഷെല്ലാക്രമണവും വെടിവയ്പ്പും തുടരുകയാണ്. ഇന്ത്യന്‍ ഭാഗത്ത് നാശനഷ്ടമില്ലെന്നും സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ 20 മണിക്കൂറിലേറെയായി രാജ്യാന്തര അതിര്‍ത്തിയോടും നിയന്ത്രണരേഖയോടും ചേര്‍ന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കുനേരെ പാക് സൈന്യം ഇടതടവില്ലാതെ വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്.




Sharing is Caring