ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി


tominഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രി എ.കെ ശശീന്ദ്രന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.


തച്ചങ്കരി എടുത്ത പല തീരുമാനങ്ങളും സര്‍ക്കാറിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ജന്മദിനത്തിന് ലഡു വിതരണം ചെയ്തതും വിവാദമായിരുന്നു.


മന്ത്രിയും കമ്മീഷണറും പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. തന്നോട് ആലോചിക്കാതെയാണ കമ്മീഷണര്‍ തീരുമാനങ്ങള്‍ എടുക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ പരാതി.



Sharing is Caring