പാക്കിസ്ഥാനിലെ പ്രശസ്ത ഖവ്വാലി ഗായകന്‍ അംജദ് സാബ്രി വെടിയേറ്റ് മരിച്ചു. കറാച്ചിയില്‍ സഹായിയുമൊത്ത് കാറില്‍ സഞ്ചരിക്കവേ ബൈക്കിലെത്തിയ അക്രമികള്‍ ഇരുവരുടെയും നേര്‍ക്ക് കാറിനുള്ളിലേക്കു വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അംജദ് സാബ്രിയെ രക്ഷിക്കാനായില്ല.തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് സാബ്രി പാക് സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആഭ്യന്തരവകുപ്പ് പ്രതികരിച്ചില്ലെന്ന് സിന്ധ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫകര്‍എഅലാം ആരോപിച്ചു. എന്നാല്‍ ആരോപണം സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു.













