എന്‍എസ്ജി: ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും


പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച 24ന് നടക്കുന്ന എന്‍എസ്ജി സമ്മേളനത്തിന് മുന്നോടിയായാണ് നടക്കുന്നത്. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ചൈന എതിര്‍ക്കുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടുകൂടി കൂടിക്കാഴ്ച നടക്കുന്നത്. കൂടിക്കാഴ്ചയോടെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് ഫ്രാന്‍സ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.തഷ്‌ക്കന്റില്‍ ഇന്നാരംഭിക്കുന്ന ഷാങ്ഹായ് കോ ഓപ്പറേഷന്റെ വാര്‍ഷിക യോഗത്തോടനുബന്ധിച്ചാണ് മോദി ജിംങ്പിങ്ങഉമായി കൂടിക്കാഴ്ച നടത്തുന്നത്.




Sharing is Caring