ഖത്തറില്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും കോവിഡ് ടെസ്റ്റ് നടത്താന്‍ അനുമതി

ഖത്തറില്‍ സ്വകാര്യമേഖലയിലെ ആശുപത്രികള്‍ക്കും കോവിഡ് ടെസ്റ്റിനുള്ള സാംപിളുകള്‍ ശേഖരിക്കാന്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കി. മുഴുവന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ താഴെ പറയുന്നവയാണ്.

മതിയായ രോഗലക്ഷണങ്ങളുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, അഡ്മിറ്റ് ചെയ്യപ്പെട്ടവര്‍, സര്‍ജറി വേണ്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ മേഖലകളിലെ തൊഴിലാളികള്‍, വിദേശയാത്രകള്‍ക്കായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടവര്‍ എന്നിവരെയാണ് ടെസ്റ്റിനായി പരിഗണിക്കേണ്ടത്.
ഓരോരുത്തരുടെയും സ്രവങ്ങളെടുത്ത് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലേക്ക് അയക്കുകയാണ് വേണ്ടത്.
റാപ്പിഡ് ടെസ്റ്റിന് അനുമതിയില്ല
ഓരോ ടെസ്റ്റിനും സ്വകാര്യ ആശുപത്രികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നിശ്ചിത തുക ഈടാക്കും. ആ തുകയേക്കാള്‍ അമ്പത് റിയാലിലധികം രോഗികളില്‍ നിന്നും ആശുപത്രികള്‍ ഈടാക്കാന്‍ പാടില്ല
ടെസ്റ്റ് ചെയ്യുന്നവരെ പാര്‍പ്പിക്കാനായി ആശുപത്രികളില്‍ പ്രത്യേക റൂം സജ്ജീകരിക്കണം
താല്‍പ്പര്യമുള്ള ആശുപത്രികള്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പ്രത്യേക അപേക്ഷ നല്‍കണം. അപേക്ഷ പരിഗണിച്ച് കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അനുമതി നല്‍കൂ

Spread the love

Leave a Reply

Your email address will not be published. Required fields are marked *