കർഷകർകരെ വണ്ടികയറ്റി കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരിച്ച് മോദി

ഉത്തർപ്രദേശിലെ ലംഖിപൂർ ഖേരിയിൽ കർഷക സമരത്തിൽ പങ്കെടുത്ത കർഷകർകരെ വണ്ടികയറ്റി കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയായ സംഭവത്തിൽ സുതാര്യമായ അന്വേഷണമാണ് യോഗിസർക്കാർ നടത്തുന്നതെന്നാണ് മോദിയുടെ അഭിപ്രായം.

ഉത്തർപ്രദേശിലെ ആദ്യഘട്ട നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഒരു ദേശീയമാധ്യനത്തിന് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം. നിയമനടപടികളിൽ നിന്നും അന്വേഷണത്തിൽ നിന്നും ബിജെപി പ്രതികളെ സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്
“സർക്കാർ സുതാര്യമായാണ് പ്രവർത്തിക്കുന്നത് സുപ്രീംകോടതിയിലെ ഏതു കമ്മിറ്റിക്കും ഏതു ജഡ്ജിക്കും കേസ് അന്വേഷിക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട് ” എന്ന മറുപടിയാണ് നൽകിയത്.

2021 ഒക്ടോബർ 3 നായിരുന്നു വിവാദ കർഷക നിയമങ്ങൾക്കെതിരെ സമരം നടത്തിയ കർഷകർക്കിടയിലേക്ക് ആശിഷ് മിശ്ര തന്റെ വാഹനവ്യൂഹം ഓടിച്ചുകയറ്റി 4 കർഷകരെയും ഒരു മാധ്യമപ്രവർത്തകനെയും കൊല്ലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ ആശിഷ് മിശ്ര നിലവിൽ ജയിലാണ്. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് അജയ് മിശ്രയെ  മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ച് ഇപ്പോഴും സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായി തുടരുകയാണ്.

കർഷകരുടെ രോഷവും ലഖിംപൂർ ഖേരി സംഭവത്തിലെ വീഴ്ചയും യുപി തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ,പ്രത്യേകിച്ച് കർഷകർ ഒരു പ്രധാന വോട്ടുബാങ്കായ പടിഞ്ഞാറൻ യുപിയിൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *