‘ബോചെ എക്സ്പ്രസ് ‘ ഓടിത്തുടങ്ങി


ഡോ. ബോബി ചെമ്മണ്ണൂരിന്റെ ‘ബോചെ എക്സ്പ്രസ് ‘ വിനോദ തീവണ്ടി പ്രവർത്തനമാരംഭിച്ചു. തൃശൂർ ശോഭാ സിറ്റിയിൽ എത്തുന്ന സന്ദർശകർക്ക് മാളിന് ചുറ്റും സഞ്ചരിക്കാനും കാഴ്ചകൾ കാണാനുമാണ് ബോചെ എക്സ്പ്രസ് ഒരുക്കിയിരിക്കുന്നത്. ശോഭാ മാളിന്റെ പ്രവേശന കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ഡോ.ബോബി ചെമ്മണൂർ ബോചെ എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് ലോക്കോ പൈലറ്റായി ബോചെ സഞ്ചാരികളുമായി സവാരിക്കിറങ്ങി. ഡ്രൈവിങ്ങിൽ ചെറുപ്പത്തിലെ കഴിവ് തെളിയിച്ച ഡോ.ബോബി ചെമ്മണൂർ തന്നെ ലോക്കോ പൈലറ്റായി എത്തിയത് സന്ദർശകരെ ആവേശത്തിലാക്കി.


ശോഭാ മാളിലെത്തുന്ന സന്ദർശകർക്ക് ബോചെ എക്സ്പ്രസ് പുതിയ അനുഭവമാകുമെന്നും, പുതിയ സംവിധാനം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുമെന്നും ഡോ.ബോബി ചെമ്മണ്ണൂർ പറഞ്ഞു. 20 പേർക്ക് ഒരേ സമയം ഈ തീവണ്ടിയിൽ സഞ്ചരിക്കാം. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറൽ മാനേജർ (മാർക്കറ്റിംഗ്) അനിൽ സി.പി. ശോഭാ മാൾ അധികൃതർ , സന്ദർശകർ തുടങ്ങിയവരെല്ലാം ബോചെ എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ ചേർന്നു.




Sharing is Caring