ക്രൈ​സ്റ്റ്ച​ര്‍​ച്ചി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഓ​ര്‍​മ​യി​ല്‍ ന്യൂ​സി​ല​ന്‍​ഡ് ജ​ന​ത ഒ​ത്തു​ചേ​ര്‍​ന്നു


വെ​ല്ലിം​ഗ്ട​ണ്‍: രാ​ജ്യ​ത്തെ ന​ടു​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഓ​ര്‍​മ​യി​ല്‍ ക്രൈ​സ്റ്റ്ച​ര്‍​ച്ചി​ല്‍ ന്യൂ​സി​ല​ന്‍​ഡ് ജ​ന​ത ഒ​ത്തു​ചേ​ര്‍​ന്നു. വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന​യ്ക്കാ​യി രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക്രൈ​സ്റ്റ്ച​ര്‍​ച്ചി​ലെ സെ​ന്‍​ട്ര​ല്‍ ഹാ​ഗ്‌​ലി പാ​ര്‍​ക്കി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്‍​ഡ ആ​ര്‍​ഡേ​ണും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.


രാ​ജ്യം ആ​ക​മാ​നം ര​ണ്ടു​മി​നി​ട്ട് ദു​ഖാ​ച​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. 42 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട അ​ല്‍​നൂ​ര്‍ മോ​സ്കി​നു 500 മീ​റ്റ​ര്‍ മാ​ത്രം മാ​റി​യാ​യി​രു​ന്നു ച​ട​ങ്ങ് ന​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന​യ്ക്കു​ള്ള ആ​ഹ്വാ​നം രാ​ജ്യ​വ്യാ​പ​ക​മാ​യി സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു. ദേ​ശീ​യ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ലൂ​ടെ​യും റേ​ഡി​യോ​യി​ലൂ​ടെ​യും ആ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ന​ല്‍​കി​യ​ത്.


വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന​യി​ല്‍ സം​ബ​ന്ധി​ക്കാ​ന്‍ മു​സ്‌​ലിം​ക​ള​ല്ലാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളും എ​ത്തി​യി​രു​ന്നു. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. ര​ണ്ടു മോ​സ്കു​ക​ളും വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന​യ്ക്കാ​യി ഇ​ന്നു വീ​ണ്ടും തു​റ​ന്നു. ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും കൊ​ല്ല​പ്പെ​ട്ട അ​ല്‍​നൂ​ര്‍ മോ​സ്കി​ലെ കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ത്തു വീ​ണ്ടും പെ​യി​ന്‍റ​ടി​ച്ചു.



Sharing is Caring