മുംബൈ: മഹാരാഷ്ട്രയില്‍ രഞ്ജിത്സിംഗ് മൊഹിതേ പാട്ടീലിനു പിന്നാലെ മറ്റൊരു എന്‍സിപി നേതാവു കൂടി ബിജെപിയില്‍ ചേര്‍ന്നു. എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഭാരതി പവാറാണ് ബിജെപിയില്‍ ചേര്‍ന്നത്. വെള്ളിയാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദിന്ദോരിയില്നിന്നും മത്സരിച്ച ഭാരതി ബിജെപിയുടെ ഹരിഷ്ചന്ദ്ര ചവാനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ പാര്‍ട്ടി ഭാരതിക്ക് സീറ്റ് നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിട്ടത്.

കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ വിജയ് സിംഗ് മൊഹിതേ പാട്ടീലിന്റെ മകന് രഞ്ജിത്സിംഗ് മൊഹിതേ പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ രാജ്യസഭാംഗമാണു രഞ്ജിത് സിംഗ്.












