ക്രൈസ്റ്റും മേഴ്‌സി കോളേജും ചാമ്പ്യന്മാര്‍

കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളേജും ചാമ്പ്യന്മാരായി. 11 സ്വര്‍ണ്ണവും 11 വെള്ളിയും ആറ് വെങ്കലവുമടക്കം 100 പോയിന്റുകളാണ് ക്രൈസിറ്റിന്റെ നേട്ടം. മേഴ്‌സി കോളേജ് അഞ്ച് സ്വര്‍ണ്ണവും ആറ് വെള്ളിയും എട്ട് വെങ്കലവും അടക്കം 52 പോയിന്റുകള്‍ നേടി.

വനിതാ വിഭാഗത്തില്‍ 41 പോയിന്റോടെ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട രണ്ടും, 36 പോയിന്റോടെ സര്‍വകാലശാലാ പഠനവകുപ്പ് മൂന്നും സ്ഥാനങ്ങള്‍ നേടി. പുരുഷ വിഭാഗത്തില്‍ 37 പോയിന്റ് നേടിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് രണ്ടാം സ്ഥാനവും, 14 പോയിന്റ് നേടിയ തൃശൂര്‍ സെന്റ് തോമസ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച അത്‌ലറ്റുകളായി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ മുഹമ്മദ് അനീസും ചേലന്നൂര്‍ ശ്രീനാരായണഗുരു കോളേജിലെ ജിസ്‌നാ മാത്യൂവും തെരഞ്ഞെടുക്കപ്പെട്ടു.
മീറ്റിന്റെ അവസാനദിവസമായ ഇന്നലെ പ്രധാന ആകര്‍ഷണം 400 മീറ്റര്‍ റിലേ മത്സരമായിരുന്നു.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ചേളന്നൂര്‍ ശ്രീനാരയണഗുരു കോളേജിനായി ജിസ്‌നാ മാത്യൂ, ഷര്‍ബാന സിദ്ദിഖ്, അബിദ മേരി മാനുവന്‍, അജേലിയ എന്നിവര്‍ ബാറ്റണ്‍ ഏന്തി. ആണ്‍കുട്ടികളുടെ റിലേയില്‍ സ്വര്‍ണ്ണം നേടിയത് ഇരിങ്ങാലക്കുട ക്രൈസ്റ്റാണ്. എ.റാഷിദ്, പി.കെ.മുഹമ്മദ് റാഷിദ്, എ.ബി.അക്ഷയ്, മുഹമ്മദ് ബാദുഷ എന്നിവരായിരുന്നു ടീമംഗങ്ങള്‍.
ഒന്നാം സ്ഥാനക്കാര്‍ക്ക് വൈസ് ചാന്‍സലേഴ്‌സ് ട്രോഫികള്‍ പി.അബ്ദുല്‍ ഹമീദ് എംഎല്‍എ സമ്മാനിച്ചു. സമ്മാനദാന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പി.ടി.ഉഷ, ഡോ.വി.പി.സക്കീര്‍ ഹുസൈന്‍, ഡോ.കെ.പി.മനോജ്, ഡോ.ഇ.ജെ.ജേക്കബ്, ഡോ.അനിരുദ്ധന്‍, സി.പി.മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *