മുസ്ലീം വിരുദ്ധ വീഡിയോ: ട്രംപിനെതിരെ പ്രതിഷേധം


മുസ്ലീം വിരുദ്ധ വീഡിയോ ഷെയര്‍ ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവാദക്കുരുക്കിലായി. ബ്രിട്ടനിലെ തീവ്രദേശീയവാദ പാര്‍ട്ടിയായ ബ്രിട്ടന്‍ ഫസ്റ്റിന്റെ നേതാവ് ജെയ്ദ ഫ്രാന്‍സെന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോകളാണ് ട്രംപ് റീട്വീറ്റ് ചെയ്തത്.


മുസ്ലീം വിരുദ്ധ പ്രചാരണം നടത്തുന്ന നേതാവാണ് ജെയ്ദ ഫ്രാന്‍സെന്‍. ട്രംപിന്റെ റീട്വീറ്റിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഇന്നലെ രംഗത്തെത്തിയിരുന്നു. ആദ്യം ബ്രിട്ടനിലെ ഇസ്ലമിക ഭീകരത ശ്രദ്ധിക്കൂ, അതിനുശേഷം എന്നെ വിമര്‍ശിക്കൂ എന്നാണ് ട്രംപ് ട്വിറ്ററിലൂടെ നല്‍കിയ മറുപടി.




Sharing is Caring