മുഷറഫിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം: പ്രൊഫ. നയ്‌ല

പാക്കിസ്ഥാന്‍ മുന്‍ പട്ടാളമേധാവിയും പ്രസിഡന്റുമായിരുന്ന പര്‍വേസ് മുഷറഫിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് ബലൂചിസ്ഥാന്‍ വനിത വിമോചന നേതാവ്. വേള്‍ഡ് ബലൂച് വിമന്‍ ഫോറത്തിന്റെ (ഡബ്ല്യൂബിഡബ്ല്യൂഎഫ്) മേധാവിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രൊഫ.നയ്‌ല ഖാദ്‌രിയാണ് മുഷറഫിനെ പ്രത്യേക ആഗോളഭീകരരുടെ പട്ടികയില്‍ (എസ്ഡിജിടി) ഉള്‍പ്പെടുത്തണമെന്ന് യുഎസിനോട് ആവശ്യപ്പെട്ടത്.

പാക്കിസ്ഥാനില്‍ ഭീകരസംഘടനകളെ വളര്‍ത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മുഷറഫ് മുന്നിലാണ്. ലഷ്‌കര്‍-ഇ-തയ്ബ, ജമാഅത്ത്-ഉദ്ദവ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്ക് മുഷറഫ് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കാശ്മീരിലെ ഇന്ത്യന്‍ സേനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഗ്രൂപ്പും ഇവരാണ്. ഇതു സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും യുഎസ് ശേഖരിക്കണം.

മുഷറഫിന്റെ എല്ലാ സ്വത്തുക്കളും മരവിപ്പിക്കണം. പാക്കിസ്ഥനെ കശാപ്പുശാലയാക്കുകയാണ് മുഷറഫ് ചെയ്യുന്നത്. യുഎസ് ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.ആഗോള സുരക്ഷയ്ക്കും സമാധാനത്തിനും ഇത് ആവശ്യമാണ് അവര്‍ പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍-ഇ-തായ്ബ സ്ഥാപകനുമായ ഹാഫിസ് സെയ്ദിനെ പിന്തുണച്ചുകൊണ്ട് മുഷറഫ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *