മാറ്റങ്ങളുമായി യൂട്യൂബിന്റെ പുതിയ വേര്‍ഷന്‍


ഗൂഗിളിന്റെ വീഡിയോ ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന്റെ പരിഷ്‌കരിച്ച ആപ്പായ യൂ ട്യൂബ് ഗോ പുറത്തിറക്കി.ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത യൂ ട്യൂബ് ഗോ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഡാറ്റയില്ലാതെ തങ്ങളുടെ സമീപത്തുള്ള സുഹൃത്തുക്കള്‍ക്ക് വീഡിയോ ഷെയര്‍ ചെയ്യാമെന്നതാണ്.


കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ ഇതിന്റെ ബീറ്റ വേര്‍ഷന്‍ പതിപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയിരുന്നു.ഉപഭോക്താക്കളുടെ മുന്‍ഗണന അനുസരിച്ചായിരിക്കും ഇതിലെ വീഡിയോ റെക്കമന്‍ഡേഷന്‍സ്.


ഓഫ്‌ലൈനായും വീഡിയോ ഫോര്‍വേഡ് ചെയ്യാം വേഗത കുറഞ്ഞ നെറ്റ്‌വര്‍ക്കിലും വീഡിയോ പ്ലേ ചെയ്യാം എന്നതും യൂട്യൂബ് ഗോയുടെ പ്രത്യേകതകളാണ്.

ഏതു തരം വീഡിയോ ആണ് എന്നറിയാന്‍ ഒരു ടച്ചില്‍ തന്നെ നമുക്ക്‌ കാണാനുള്ള വീഡിയോയുടെ പ്രിവ്യൂ ലഭ്യമാണ്. ഒരു വീഡിയോ പിന്നീട് കാണുന്നതിനായി സേവ് ചെയ്തു വയ്ക്കാനുള്ള ഓപ്ഷനും ഇതില്‍ ലഭ്യമാണ്.



Sharing is Caring