ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മുതല്‍ യുവന്റസ് ടീം ഗ്രൗണ്ടില്‍ പരിശീലനം ആരംഭിക്കും


ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് തന്റെ പുതിയ ക്ലബായ യുവന്റസിനൊപ്പം ചേരും. ഇന്നലെ ഇറ്റലിയില്‍ എത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മുതല്‍ ടീം ഗ്രൗണ്ടില്‍ പരിശീലനം ആരംഭിക്കുമെന്നാണ് ടീം അധികൃതര്‍ അറിയിച്ചത്.


ഇറ്റാലിയന്‍ സീരി എ ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ റൊണാള്‍ഡോ യുവന്റസിനായി ഇറങ്ങുമെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. യുവന്റസ് താരമായ ഹിഗ്വയിനും ഇന്നലെ ഇറ്റലിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.




Sharing is Caring