ക്രിസ്റ്റ്യാനോക്കൊപ്പം ജിമ്മിൽ പരിശീലിച്ചു ദുബൈയ് കിരീടവകാശി

ദുബൈ: യു.എ.ഇയിലെത്തിയാല്‍ ഒരുകായിക താരത്തിന്​ പോകാന്‍ ഒരുപാട്​ സ്​ഥലങ്ങളുണ്ട്​. എന്നാല്‍ ​പോര്‍ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ തെരഞ്ഞെടുത്ത സ്​ഥലം ജിംനേഷ്യമായിരുന്നു.

അവിടെ ക്രിസ്റ്റ്യാനോയെ കാത്ത്​ ഒരു സ്​പെഷ്യല്‍ അതിഥിയുമുണ്ടായിരുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായിരുന്നു റോണോയുടെ ആ സുഹൃത്ത്​​.

ദുബൈയിലെ നാദ് അല്‍ ഷെബ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ജിമ്മില്‍ വെച്ചാണ്​ ഇരുവരും ഒന്നിച്ചത്.നിങ്ങളെ കാണുമ്ബോഴെല്ലാം സന്തോഷം ബ്രോ…’ എന്ന അടിക്കുറി​പ്പേ​ടെ റോണോ ഇരുവരുമൊന്നിച്ച്‌​ ട്രെഡ്​മില്ലില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

നിമിഷ നേരം കൊണ്ട്​​ ചി​ത്രം വൈറലായി. ചി​​ത്രം ഷെയര്‍ ചെയ്​ത ഹംദാന്‍ ‘സുഹൃത്തേ എല്ലായ്​പ്പോഴും സ്വാഗതം’ എന്ന്​ കുറിച്ചു. ഇരുവരും വ്യായാമം ചെയ്യ​ുന്ന ചെറുവിഡിയോയും ഹംദാന്‍ പങ്കുവെച്ചു​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *