ക്രിസ്തുമസിന് ഒരു കിടിലൻ പ്ലം കേക്ക്

ഒന്നാം ചേരുവ
ഉണക്ക മുന്തിരി – 1/4 കപ്പ്
ആപ്രിക്കോട്ട് – 1/4 കപ്പ് (ചെറുതായി നുറുക്കിയത് ) ഉണങ്ങിയ അത്തിപ്പഴം – 1/4 കപ്പ് (ചെറുതായി നുറുക്കിയത്)
ഓറഞ്ച് ജ്യൂസ് – 1/4 കപ്പ്
കശുവണ്ടി – 1/4 കപ്പ് (ചെറുതായി നുറുക്കിയത്)
ബദാം – 1/4 കപ്പ്
കാരമല്‍ സിറപ്പിന്
പഞ്ചസ്സാര – 3-4 ടേബിള്‍ സ്പൂണ്‍
വെള്ളം – 1½ ടേബിള്‍ സ്പൂണ്‍
നാരങ്ങാ നീര് – അല്‍പം
തിളച്ചവെള്ളം – 1/4 കപ്പ്
മാവുണ്ടാക്കാന്‍
വെണ്ണ – 1/2 കപ്പ്
മുട്ട – രണ്ടെണ്ണം
പഞ്ചസ്സാര പൊടിച്ചത് – 1 ¼ കപ്പ്
വാനില എസ്സന്‍സ് – 1/2 ടീസ്പൂണ്‍
മൈദ – 1¼ കപ്പ്
ബേക്കിംഗ് പൗഡര്‍ – 3/4 ടീ സ്പൂണ്‍
പട്ട പൊടിച്ചത് 1/4റ്റ്‌ലേല സ്പൂണ്‍
ചുക്ക് പൊടി – 1/8 ടീ സ്പൂണ്‍
ജാതിക്ക ചുരണ്ടി പൊടിയായി എടുത്തത് – 3/4 ടീ സ്പൂണ്‍ ഗ്രാമ്പൂ പൊടിച്ചത് – 3/4 ടീ സ്പൂണ്‍
തയാറാക്കേണ്ട വിധം
ആദ്യമായി ഒന്നാം ചേരുവകളെല്ലാം എടുത്ത് ചെറുതീയില്‍ ഓറഞ്ചു ജ്യൂസില്‍ ഇളക്കി 5-6 മിനിട്ട് പാകം ചെയ്‌തെടുക്കുക. ജ്യൂസ് മുഴുവന്‍ വറ്റിയശേഷം ഇത് ചൂടാറാന്‍ വയ്ക്കുക. അതിനു ശേഷം ഒരു നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ തിളച്ച വെള്ളമൊഴിച്ച് പഞ്ചസാരയും നാരങ്ങാ നീരും ചേര്‍ത്ത് കാരമല്‍ സിറപ്പ് തയാറാക്കുക. ഇനി മൈദയും ബേക്കിംഗ് പൗഡര്‍ മസാലകള്‍ പൊടിച്ചതും ചേര്‍ത്ത് നന്നായി അരിച്ചെടുക്കുക. ഇനി ഇതെല്ലാം യോജിപ്പിച്ച് മാവ് തയ്യാറാക്കാം. അതിനായി വെണ്ണയില്‍ പഞ്ചസ്സാര പൊടിയും മുട്ടയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വാനില എസ്സന്‍സ് ചേര്‍ത്ത് ഇളക്കുക. ശേഷം ഇതിലേക്ക് കാരമല്‍ സിറപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ഒന്നാം ചേരുവ ചേര്‍ത്ത് ഇളക്കുക. അടുത്തതായി ഇതിലേക്ക് അരിച്ചു വച്ചിരിക്കുന്ന മൈദാക്കൂട്ട് 2-3 പ്രാവശ്യമായി ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക.
കേക്കുണ്ടാക്കാനുള്ള പാത്രം നന്നായി വെണ്ണ തടവി അതിന്റെ ഉള്ളില്‍ വെണ്ണ പുരട്ടിയ ബട്ടര്‍ പേപ്പര്‍ വിരിക്കുക. മാവ് ഈ പാത്രത്തിലേക്ക് ഒഴിക്കുക. ചൂടായ കുക്കറില്‍ തട്ട് വച്ച് അതിനു മുകളില്‍ ഈ കേക്ക് പാത്രം വയ്ക്കുക. ശേഷം കുക്കര്‍ അടച്ച് വെയ്റ്റിടാതെ ചെറുതീയില്‍ കേക്ക് വേവുന്ന വരെ പാകം ചെയ്‌തെടുക്കുക. ഇടയ്ക്ക് അടപ്പ് തുറന്ന് ഒരു ഈര്‍ക്കിലോ മറ്റോ ഇട്ടു കുത്തിനോക്കിയാല്‍ വേവ് അറിയാനാകും. നന്നായി വെന്ത ശേഷം പാത്രം പുറത്തെടുക്കാം. അതിനനുശേഷം ഇത് അലങ്കരിക്കുക. പ്ലം കേക്ക് തയാറായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *