ഒരു അടിപൊളി ബീഫ് കൊണ്ടാട്ടം

ആവശ്യം വേണ്ട സാധങ്ങൾ
ബീഫ് – 1 kg
മുളക്പൊടി – 2 Tblspn
മല്ലിപൊടി – 2 Tblspn
മഞ്ഞൾപൊടി – 1 Tspn
വല്യ ജീരക പൊടി – 1 Tspn
കുരുമുളക് പൊടി – 1 Tspn
ഇഞ്ചി വെളുതതുള്ളി ചെറിയ ഉള്ളി ചതച്ചത് – 4 Tblspn
കറവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിന്
കൊണ്ടാട്ടം മുളക് – 5-6 എണ്ണം
വറ്റൽ മുളക് – 3-4 എണ്ണം
സവാള – 1 എണ്ണം
പച്ചമുളക് – 3-4 എണ്ണം
Tomato Sauce – 1 Tblspn
Lemon juice – 1 Tblspn
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഒരു പാത്രത്തിൽ ബീഫ് ഇട്ടിട് അതിലേക്ക് 2 Tblspn മുളക്പൊടി മല്ലിപ്പൊടി , 1 Tspn മഞ്ഞൾപൊടി , ജീരകപ്പൊടി ചേർക്കുക എന്നിട്ട് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി ചതച്ചത് 4 Tblspn ചേർക്കുക , കൂടെ 2 Tblspn വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും 2 തണ്ട് കറിവേപ്പില ചേർത്ത് നന്നായി കുഴക്കുക. .. cooker എടുത്തു ഇൗ മസാല ചേർത്ത് ബീഫ് വെള്ളം ചേർക്കാതെ 4-5 വിസിൽ വരുന്നത് വരെ വേവിക്കുക ..
ഒരു പാൻ എടുത്തു 3-4 Tblspn വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ബീഫ് ഇടുക , നന്നായി ഫ്രൈ ആകുന്നത് വരെ ഇളക്കി കൊടുക്കുക ഇടക് കുറച്ച് വെളിചചെണ്ണ ഒഴിച്ച് കൊടുകണം.. ബീഫ് ഫ്രൈ അയതിൻ ശേഷം അത് വേറെ ഒരു പാത്രത്തിലേക്ക് മാറ്റണം ..
ഇനി കൊണ്ടാട്ടം മസാല ചെയ്യാം
ഫ്രൈ ചെയ്ത പാനിൽ തന്നെ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊണ്ടാട്ടം മുളക് ഒന്നു വറുത്ത് മാറ്റി വെക്കുക
ഇനി എണ്ണയിൽ നീളത്തിൽ അരിഞ്ഞ വെളുത്തുള്ളി ഇഞ്ചി കൊച്ചുള്ളി ചേർത്ത് വയ്‌ട്ടുക ..കൂടെ സവാളയും ചേർത്ത് വയറ്റണം എന്നിട്ട് 1 Tspn മഞ്ഞൾപൊടി ,1/2 Tspn ജീരകപ്പൊടി , 1/2 tspn ഗരംമസാല , 1 Tspn കുരുമുളകുപൊടി ചേർത്ത് നന്നായി വയട്ടുക ..
ഇതിലേക്ക് ച്തച്ച് എടുത്ത് വറ്റൽ മുളകും കൊണ്ടാട്ടം മുളകും ചേർക്കുക .. കൂടെ 1 Tblspn tomato sauce ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് മസാല നന്നായി വയ്യിട്ടുക ..
ഇതിലേക്ക് ബീഫ് ഇട്ടിട്ട് കൂടെ കുറച്ച് പച്ചമുളക് കീറിയതും മല്ലിയിലയും Lime juice ഉം ചേർക്കാം
അങ്ങനെ നമ്മുടെ ബീഫ് കൊണ്ടാട്ടം റെഡി

Spread the love

Leave a Reply

Your email address will not be published. Required fields are marked *