കേരളത്തിലെ ക്രമസമാധാന പ്രശ്‌നങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംഘം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങിനെ കണ്ടു. സിപിഎം ഭരണത്തിൽ ദളിതരും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുകയാണെന്നും ജനങ്ങൾക്ക് സുരക്ഷ ഇല്ലാതായെന്നും നേതാക്കൾ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു.
പിണറായി വിജയൻ മുഖ്യമന്ത്രിയായതിനുശേഷം കേരളത്തിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കെതിരായ സിപിഎം അക്രമം വ്യാപിച്ചു.

ഇതിനെതിരെ കേന്ദ്രം നടപടി സ്വീകരിക്കുമെന്നും രാജ്‌നാഥ് സിങ്ങ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു. ദേശീയ നിർവാഹക സമിതി അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, എം.പി മാരായ മിനാഷി ലേഖി, രാജീവ് ചന്ദ്രശേഖരൻ, എന്നിവരും സംഘത്തിലുണ്ടായിരുന്നു.













